ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ ഉദ്ഘാടനം ചെയ്തു. പ്രഭാത് വായനശാല വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സി.കെ സുരേഷ് ബാബു മാസ്റ്റർ ക്ലാസ് എടുത്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി.കെ ദീപ, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം.കെ ചന്ദ്രൻ, നൃത്താധ്യാപിക തൃഷ്ണ നിഖിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി എം.കെ മനേഷ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി.കെ ഷനോജ് നന്ദിയും പറഞ്ഞു. ഗ്രന്ഥാലയത്തിന്റെ 39 -ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും പരിപാടിയുടെ ഭാഗമായി നടന്നു.








