ഇന്ധന വില കൊള്ള ; CITU മയ്യിൽ ഏരിയ കമ്മറ്റി കൊളച്ചേരി BSNL ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


കൊളച്ചേരി :- പെട്രോൾ, ഡീസൽ LPG, CNG, വില വർദ്ധനവിനെതിരെ CITU സംസ്ഥാന വ്യാപകമായി നടത്തിയ കേന്ദ്ര സർക്കാർ ഓഫീസിലേക്കുള്ള മാർച്ചും ധർണയും CITU മയ്യിൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി BSNL ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി.  പ്രതീകാത്മകമായി സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവ കയർ കൊണ്ട് കെട്ടിവലിച്ചും പാചക വാതക സിലിണ്ടർ വഹിച്ചുകൊണ്ടുമാണ് തൊഴിലാളികൾ പ്രകടനം നടത്തിയത്. 

CITU ജില്ലാ വൈസ് പ്രസിഡണ്ട് കെ.ജയരാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. CITU മയ്യിൽ ഏരിയാ കമ്മറ്റി അംഗം കെ.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.CITU ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.പി ബാലകൃഷ്ണൻ, എം.വേലായുധൻ, ഏരിയ വൈസ് പ്രസിഡണ്ട് പി.വി ഗംഗാധരൻ എന്നിവർ സംസാരിച്ചു. CITU ഏരിയാ സെക്രട്ടറി എ.ബാലകൃഷ്ണൻ സ്വാഗതവും സി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Previous Post Next Post