സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ADGP യായി പി.വിജയൻ ചുമതലയേറ്റു


തിരുവനന്തപുരം :- സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇന്റലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചമതലയിലേക്ക് മാറ്റുകയായിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്.വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. 

പുതിയ ഇൻറലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ.നിശാന്തിനിയും ചുമതലയേറ്റു. ഉത്തരമേഖല ഐജിയായ പുട്ട വിമലാദിത്യയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര ഇനറലിജൻസിൽ ഐജി സതീഷ് ബിനോയയെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയായ കെ.കാർത്തിക്കിനെയും തൃശൂർ റെയ്ഞ്ചിൽ ടി. നാരായണനെയും നിയമിച്ചു.

Previous Post Next Post