മാണിയൂർ :- തണ്ടപ്പുറം അംഗൻവാടിയിലെ വർക്കർ എം.പി രൂപയ്ക്ക് അംഗൻവാടി വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ കെ.വി ജുവൈരിയ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഉപഹാരം നൽകി. കെ.രാമചന്ദ്രൻ, എം.ഫായിസ്, ഒ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.പി രൂപ മറുമൊഴി പ്രസംഗം നടത്തി. പുതുതായി ചാർജ്ജ് എടുത്ത വർക്കർ സി.അനിത സ്വാഗതം പറഞ്ഞു.


