കണ്ണാടിപ്പറമ്പ് :- ഫുട്ബോൾ പ്രേമികൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി പുലീപ്പി ഹിന്ദു എൽ.പി സ്കൂളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 'വൺ ലാസ്റ്റ് ഡാൻസ്' (One Last Dance) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവരുടെ ആരാധകരെയും കായിക പ്രേമികളെയും ഒന്നിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, കണ്ണാടിപ്പറമ്പ ടൗൺ, പുല്ലൂപ്പിക്കടവ്, സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഈ ദൃശ്യവിരുന്ന് അരങ്ങേറിയത്.



