മുല്ലക്കൊടി: എസ്.എം. സർവർ ജന്മദിനാഘോഷത്തോടനുബന്ധിച്ച് മുല്ലക്കൊടി എയുപി സ്കൂളിൽ ഉർദു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടി പ്രധാനാധ്യാപകൻ സി. സുധീർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മുന്നേറാൻ സഹായിക്കുന്നതിനുമായി നോട്ട് ബുക്കുകൾ, പേനകൾ തുടങ്ങിയ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും ഉർദു ക്ലബ് മെമ്പർമാരും പങ്കെടുത്തു.എസ്.എം. സർവറിന്റെ വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് നടത്തിയ പരിപാടി ശ്രദ്ധേയമായി.
വിദ്യാർഥികളുടെ സർവതോന്മുഖ വികസനത്തിന് ഇത്തരം പ്രവർത്തനങ്ങൾ പ്രയോജനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി. സുധീർ മാസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്നുള്ള ദിവസങ്ങളിൽ SM സർവർ ഡോക്യുമെൻ് പ്രദർശനം, സ്ക്കൂൾ തല ഉർദു മെഗാ ക്വിസ് , ഉർദു ക്ലബ് രൂപികരണം തുടങ്ങിയ പരിപാടികൾ നടക്കും.ഉർദു ക്ലബ് ചെയർമാൻ എം. കെ. സുഹൈൽ മാസ്റ്റർ സ്വാഗതവും , കൺവീനർ ഫാത്തിമ ബിൻത് സിറാജ് നന്ദിയും പറഞ്ഞു.
