പെരുമാച്ചേരി:-ലോക പരിസ്ഥിതി ദിനത്തിൽ പെരുമാച്ചേരി എ. യു.പി സ്കൂളിൽ വൃക്ഷത്തെ നട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് എം കനകമണി ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് നടീൽ കർമ്മത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചങ്ങാതിക്ക് ഒരു തൈ എന്ന പരിപാടിയും നടന്നു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂൾ ഹെഡ്മിസ്ട്രസ് എം കനകമണി ടീച്ചർ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. പ്രകൃതിയെ അറിയാം എന്ന പരിപാടിയും സംഘടിപ്പിച്ചു.
