മയ്യിൽ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'തെളിമ' (Green village ) ക്യാമ്പയിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി യോഗം ചേർന്നു. ചൊവ്വാഴ്ച പഞ്ചായത്ത് ഹാളിൽ നടന്ന യോഗം മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. അബ്ദുൾറഹിമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ബ്ലോക്ക് കോർഡിനേറ്റർ സഹദേവൻ 'തെളിമ' പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ച് ക്ലാസ്സെടുത്തു.
യോഗത്തിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു. ലക്ഷ്മണൻ, എമീമ രാജേഷ്, മയ്യിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ കെ. രമേശൻ, ശ്രീജ പി. പി, മറ്റ് ജനപ്രതിനിധികൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു. ജനാർദ്ദനൻ, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, മയ്യിൽ സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
ഹരിതകർമസേന അംഗങ്ങൾ, ആശാ വർക്കർമാർ, വിവിധ വായനശാലാ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, വി.ഇ.ഒ വിജിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. വി. ശ്രീജിനി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. ദിവാകരൻ നന്ദിയും പറഞ്ഞു
