ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല ; സിറപ്പ് വിൽപ്പനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം


ദില്ലി :- രാജ്യത്ത് സിറപ്പ് വിൽപ്പനയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളിൽ ലൈസൻസ് ഇല്ലാതെ സിറപ്പുകൾ വിൽക്കാനുള്ള ഇളവ് റദ്ദാക്കിയെന്ന് മന്ത്രാലയം ഗസറ്റ് വിജ്ഞാപനം ഇറക്കി. സിറപ്പുകളെ ഷെഡ്യൂൾ കെ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സിറപ്പുകൾ ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കുന്നതിലടക്കം നേരത്തെ കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. സിറപ്പുകളുടെ  ഉൽപാദനം വിതരണം എന്നിവയിൽ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു. വ്യാജ കഫ് സിറപ്പുകൾ കഴിച്ച് 22 കുട്ടികൾ മധ്യപ്രദേശിൽ മരിച്ചതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിൻ്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. രാജ്യവ്യാപകമായി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നടപടി സ്വീകരിച്ചത്. മധ്യപ്രദേശിൽ ഇരുപത്തോളം കുട്ടികൾ വ്യാജ സിറപ്പുകൾ കുടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945 ലെ ഡ്രഗ് റൂൾസിലെ അഞ്ചാമത്തെ അമൻമെന്റായിട്ടാണ് ഈ ഭേദഗതി ഇപ്പോൾ കൊണ്ടുവരുന്നത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്‌ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ.

Previous Post Next Post