ശബരിമല സ്വർണക്കൊള്ളക്കേസ് ; മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു, അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും


തിരുവനന്തപുരം :- ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ നൽകുന്നതിന് മുന്നോടിയായിട്ടാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ ഏത് അന്വേഷണവും നടക്കട്ടെയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പ്രതികരിച്ചു.

താൻ അതിൽ പ്രതികരിക്കേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിയേ നടക്കട്ടെ. സഹകരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വർണക്കൊള്ള കേസിൽ മുൻ ഭരണസമിതിയെ പ്രതിചേർക്കാൻ എസ്ഐടി നീക്കമാരംഭിച്ചത് സംബന്ധിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം തേടിയത്.

Previous Post Next Post