മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി


മയ്യിൽ :- ചൊറുക്കള - മുല്ലക്കൊടി - മയ്യിൽ വഴി കടന്നുപോകുന്ന മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനെ തുടർന്ന് സ്ഥലം നഷ്ടപ്പെടുന്ന ഉടമകളുടെ നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കുക, പട്ടയം ലഭിക്കാനുള്ള സ്ഥലമുടമകൾക്ക് വളരെ വേഗത്തിൽ പട്ടയം നൽകുകയും റോഡുപണി അടിയന്തിരമായി ആരംഭിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റോഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.  

ചെയർമാൻ ജിനീഷ് ചാപ്പാടി, വർക്കിംങ് ചെയർമാൻ കെ.സി രാജൻ മാസ്റ്റർ, കൺവീനർ മോഹൻ കാരക്കീൽ, പി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post