കേരളത്തിൽ വനപ്രദേശം കൂടുന്നു


തിരുവനന്തപുരം :- ഒരു വർഷത്തിനിടെ കേരളത്തിലെ വനവിസ്മൃതി 4.343 ചതുരശ്ര കിലോ മീറ്റർ വർധിച്ചെന്ന് കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് (2023-24) റിപ്പോർട്ട്.  2022-23 ൽ കേരളത്തിലെ വനവിസ്തൃതി 11531.908 ചതുരശ്ര കിലോമീറ്ററായിരുന്നു. 

2023-24 കാലയളവിൽ ഇത് 11536.251 ചതുരശ്ര കിലോമീറ്ററായി. ഒരു വർഷത്തിൽ 1,073.51 ഏക്കർ വർധനയാണ് ഉണ്ടായത്. സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 29.68 ശതമാനത്തോളമാണ് വനമേഖലയുള്ളത്.

Previous Post Next Post