നാടകപ്രവർത്തകൻ രാധൻ കണ്ണപുരത്തിന് കൊളച്ചേരി നാടക സംഘത്തിന്റെ ആഭിമുഖ്യത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

 


​കൊളച്ചേരി: പ്രശസ്‌ത നാടക നടനും സംവിധായകനുമായ രാധൻ കണ്ണപുരത്തിന്റെ ഓർമ്മയ്ക്കായി അനുസ്മരണയോഗം സംഘടിപ്പിച്ചു. കൊളച്ചേരി നാടക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കലാലോകത്തെയും നാടകരംഗത്തെയും നിരവധിപേർ പങ്കെടുത്തു.

​പുഷ്പജൻ പാപ്പിനിശേരി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ച യോഗത്തിൽ നാടകരംഗത്ത് രാധൻ കണ്ണപുരം നൽകിയ സംഭാവനകളെ പ്രഭാഷകർ അനുസ്മരിച്ചു.

​ചടങ്ങിൽ ഒ. നാരായണൻ നാറാത്ത്, വത്സൻ കൊളച്ചേരി, അശോകൻ വള്ളിത്തോട്, പ്രമീള നാറാത്ത്, വിനോ ഗോവിന്ദ്, സജീവൻ ഓണപറമ്പ്, സുബ്രൻ കൊളച്ചേരി, സജിത്ത് കെ, അശോകൻ പെരുമാച്ചേരി, ഉണ്ണികൃഷ്ണൻ കരിങ്കൽ കുഴി, പി സന്തോഷ്, ശ്രീജിഷ വിനോദ് തുടങ്ങിയവർ സംസാരിച്ചു. എ. കൃഷ്ണൻ സ്വാഗതവും എം.പി രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.



Previous Post Next Post