കുറ്റ്യാട്ടൂർ: സർക്കാർ സർവീസിൽ സോയിൽ കൺസർവേഷൻ വകുപ്പിൽ വർക്ക് സൂപ്രണ്ടായി നിയമനം ലഭിച്ച പഴശ്ശി ഒന്നാം വാർഡിലെ കെ.വി. അരുൺരാജിനെ നാട്ടുകാർ ആദരിച്ചു. അനിത-ധനരാജ് ദമ്പതികളുടെ മകനാണ് അരുൺരാജ്.
ചടങ്ങിൽ യൂസഫ് പാലക്കൽ, ടി.ഒ. നാരായണൻകുട്ടി, സദാനന്ദൻ വാരക്കണ്ടി, കേശവൻ നമ്പൂതിരി, ഇ.കെ. വാസു എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
