ചേലേരി: എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 'വായനശാലകൾക്ക് ഫർണിച്ചർ വിതരണം' പദ്ധതിയുടെ ഭാഗമായി ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥശാലയ്ക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ശ്രീധരൻ സംഘമിത്ര ഫർണിച്ചറുകൾ കൈമാറി.
ചടങ്ങിൽ എൻ.വി. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വത്സൻ, ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് വിനോദ് തായക്കര, മുൻ ബ്ലോക്ക് മെമ്പർ സി.എം. പ്രസീത, ഒ. ദിനേശൻ, എം. അനന്തൻ മാസ്റ്റർ, കെ.എം. രാജശേഖരൻ എന്നിവർ സംസാരിച്ചു.
