ടെറസിൽ നിന്നും കാൽ വഴുതിവീണ് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ മരിച്ചു


മലപ്പുറം :- ടെറസിൽ നിന്നും കാൽ വഴുതി വീണു കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി മുഹമ്മദ് മാസിൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി ഗേറ്റിനു മുകളിലേക്ക് വീണായിരുന്നു അപകടം. ഫയർ ഫോഴ്‌സ് കഴുത്തിലെ കമ്പി മുറിച്ചു മാറ്റിയ ശേഷമാണു അന്ന് ശസ്ത്ര ക്രിയ നടത്തിയത്. കഴിഞ്ഞ മാസം 31 നായിരുന്നു അപകടം നടന്നത്.

Previous Post Next Post