കണ്ണൂർ: -കണ്ണൂർ ജില്ലയിലെ മലയോര വിനോദ സഞ്ചാര മേഖലയായ പൈതൽമലയിൽ മിന്നലേറ്റ് യുവതി മരിച്ചു. കൂടെയുണ്ടായിരുന്നഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. ഫോറസ്റ്റ് വാച്ചർക്കും പരുക്കേറ്റു. ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനോദസഞ്ചാരകേന്ദ്രമായ വൈതൽ മലയിൽ ഞായറാഴ്ച്ച അവധി ദിനത്തിൽ ഭർത്താവിനൊപ്പമെത്തിയ യുവതിയാണ് മരിച്ചത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ജു മാത്യു (31) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സോനുവിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ നാട്ടുകാരും സുരക്ഷാ ജീവനക്കാരും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർക്കും പരുക്കേറ്റിട്ടുണ്ട്. എന്നാൽ ഇതു സാരമുള്ളതല്ല ഞായറാഴ്ച്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. മൺസൂണിൽ വൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു ദമ്പതികൾ.
അഞ്ജുവിൻ്റെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലയോര മേഖലയിൽ പെയ്ത കനത്ത മഴയ്ക്കും ഇടിക്കുമൊപ്പമാണ് അതിശക്തമായ മിന്നലുണ്ടായത്.
