കുറ്റ്യാട്ടൂരിൽ മുഅല്ലിം ഡേയും അനുമോദന സംഗമവും സംഘടിപ്പിച്ചു

 


​കുറ്റ്യാട്ടൂർ: ഹയാത്തുൽ ഇസ്ലാം കുറ്റ്യാട്ടൂരിന്റെ ആഭിമുഖ്യത്തിൽ 'മുഅല്ലിം ഡേ-26' ആചരണവും മാണിയൂർ ഉസ്താദ് അനുസ്മരണവും വിപുലമായി സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

​ഹയാത്തുൽ ഇസ്ലാം പ്രസിഡന്റ് മുസ്തഫ സി.പി. അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ കെ. അച്ചുതൻ ഉദ്ഘാടനം ചെയ്തു. ജൗഹർ അസ്ഹരി പ്രാർത്ഥന നടത്തി. ഉബൈദ് മൗലവി സ്വാഗതം ആശംസിച്ചു. മഹല്ല് ഖത്തീബ് മഹ്‌റൂഫ് നിസാമി മുഖ്യപ്രഭാഷണം നടത്തി.

​വിദ്യാർത്ഥികൾക്കുള്ള മെമെന്റോകൾ മെമ്പർ യൂസഫ് പാലക്കൽ വിതരണം ചെയ്തു. മികച്ച അധ്യാപകനുള്ള അവാർഡ് ഹയാത്തുൽ ഇസ്ലാം സെക്രട്ടറി ശറഫുദ്ദീൻ കൈമാറി. പ്ലസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡുകളും മെഡലുകളും ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

​എസ്.കെ.എസ്.ബി.വി (SKSBV) മയ്യിൽ റേഞ്ച് സെക്രട്ടറിയെ സ്വദർ ഉസ്താദ് ആദരിച്ചു. സൽമാബീ ബനാത്ത് ഹിഫ്‌ള് കോളേജിൽ നിന്ന് ഹാഫിളത്തായ ഫാത്തിമ മിൻഹയെയും പ്രത്യേകമായി ആദരിച്ചു. പൊറോളം മെമ്പർ യൂസഫ് മുഖ്യാതിഥിയായിരുന്നു. അഷ്‌റഫ്, മൂസ, മുസമ്മിൽ അസ്അദി, ഹാഷിർ അസ്ഹരി തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. മദ്റസ ലീഡർ സുഹാൻ നന്ദി പറഞ്ഞു.



Previous Post Next Post