മയ്യിൽ: മയ്യിൽ ടൗണിലെ ആദ്യകാല വ്യാപാരിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) മയ്യിൽ യൂണിറ്റിലെ മുതിർന്ന അംഗവുമായ 'ബൈജു ഹോട്ടൽ' ഉടമ പി.പി. ഭാസ്കരേട്ടൻ ദീർഘകാലത്തെ സേവനത്തിന് 60 വർഷത്തോളം നീണ്ട തന്റെ കർമ്മപഥത്തിൽ നിന്ന് അഭിമാനകരമായ പടിയിറക്കമാണ് അദ്ദേഹം നടത്തിയത്.
യാത്രയയപ്പ് യോഗംമയ്യിൽ യൂണിറ്റ് പ്രസിഡന്റ് പി.പി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്നു. പരിപാടിയിൽ ഭാസ്കരേട്ടനെയും അദ്ദേഹത്തിന്റെ ധർമ്മപത്നി ജാനകിയേച്ചിയേയും മയ്യിലെ മുതിർന്ന വ്യാപാരികളായ ശ്രീജ നാരായണൻ, സജ്ന മഹ്മൂദ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത്, ട്രഷറർ ഷറഫുദ്ദീൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ചടങ്ങിൽ അരുൺ കെ.ആർ, മുസ്തഫ എ.എം, നാരായണൻ എം.ഒ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിന് ശേഷം, ഭാസ്കരേട്ടനെയും ജാനകിയേച്ചിയേയും മയ്യിൽ വേളത്തുള്ള അവരുടെ വസതിയിലേക്ക് വർണ്ണാഭമായ വാഹന അകമ്പടിയോടെയാണ് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് യാത്രയാക്കിയത്. തുടർന്ന് അവരുടെ വീട്ടിൽ ഒരുക്കിയ സ്നേഹസൽക്കാരത്തിലും നിരവധി പേർ പങ്കെടുത്തു. ദീർഘകാലത്തെ സേവനത്തിനിടയിൽ മയ്യിലിന്റെ സാമൂഹിക-വ്യാപാര മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയോടെയാണ് ഭാസ്കരേട്ടൻ.
