അറിവിന്റെ ഷൂട്ട്‌ഔട്ട്’;ലോകകപ്പ് ആവേശത്തിൽ വായനവാരവുമായി അഴീക്കോടൻ സ്മാരക വായനശാലയും,എടക്കാട് ബ്ലോക്ക് പഞ്ചായത്തും

 


​എടക്കാട്:- പാട്ടയം അഴീക്കോടൻ സ്മാരക വായനശാലയും എടക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വായനാവാരാചരണത്തിന് വ്യത്യസ്തമായ തുടക്കം കുറിച്ചു. 'വായിച്ചു വളരാം, ഒപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേരാം' എന്ന ആശയമുയർത്തി വായനശാലാതലത്തിൽ സംഘടിപ്പിച്ച 'അറിവിന്റെ ഷൂട്ട്‌ഔട്ട്' ലോകകപ്പ് ക്വിസ് മത്സരം ശ്രദ്ധേയമായി.

​എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ശ്രീധരൻ സംഘമിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ ലോകത്തേക്ക് യുവതലമുറയെ ആകർഷിക്കാനും കായിക വിനോദങ്ങളോടുള്ള താല്പര്യം അറിവിന്റെ മേഖലയുമായി സമന്വയിപ്പിക്കാനും പരിപാടി സഹായകമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വായനശാലയിലെ നിരവധി വായനക്കാരും കായിക പ്രേമികളും പരിപാടിയിൽ പങ്കാളികളായി

Previous Post Next Post