സമസ്ത നൂറാം വാർഷികം; ''നാട്ടുദർസ്' പദ്ധതിക്ക് ചേലേരിയിൽ തുടക്കമായി

 


​ചേലേരി:- സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'അസ്സുഫ്‌നാട്ടുദർസ്' പദ്ധതിക്ക് ചേലേരിയിൽ തുടക്കമായി. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ചേലേരി യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാദി രിഫാഈ എഡ്യൂക്കേഷണൽ സെന്ററിലാണ് ദർസ് നടന്നത്.

​സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി സഖാഫി ദർസിന് നേതൃത്വം നൽകി. ഫാറൂഖ് മുസ്ലിയാർ മാണിയൂർ അധ്യക്ഷത വഹിച്ച പരിപാടി പി. മുസ്തഫ സഖാഫി ഉദ്ഘാടനം ചെയ്തു.

​നാട്ടിൻപുറങ്ങളിൽ വിജ്ഞാന സദസ്സുകൾ സജീവമാക്കുന്നതിലൂടെ സമൂഹത്തിൽ ആത്മീയ ചൈതന്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സമസ്ത ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രചിച്ച 'അൽ വജീസ്‌' എന്ന ഗ്രന്ഥമാണ് ഈ പദ്ധതിയിലൂടെ ദർസുകളിൽ പഠിപ്പിക്കുന്നത്.

Previous Post Next Post