വീടിന് സമീപത്തെ പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു
തിരുവനന്തപുരം :- തിരുവനന്തപുരം പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. 50 വയസ്സുകാരി രാജകുമാരിക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചരയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ ഇടയിൽ പെട്ടു. ഫയർഫോഴ്സ‌് സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്തു. പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റി.
