കണ്ണൂർ:-ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി ഒളിമ്പിക് റാലി സംഘടിപ്പിച്ചു. മേയർ അഡ്വ. പി. ഇന്ദിര ഫ്ലാഗ് ഓഫ് ചെയ്തു. ജവഹർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങോടെയായിരുന്നു റാലിയുടെ തുടക്കം.
പരിപാടിയുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. പി. കെ. ജഗന്നാഥൻ ഒളിമ്പ്യൻ സി. കെ ലക്ഷ്മണന്റെ പ്രതിമയിൽ ഹാരം അണിയിച്ചു. ഒളിമ്പിക് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും കായിക മനോഭാവവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
റാലിയിൽ കായികതാരങ്ങൾ, പരിശീലകർ, വിദ്യാർത്ഥികൾ, വിവിധ കായിക സംഘടനകളുടെ പ്രതിനിധികൾ, ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
