തിരുവനന്തപുരം- മംഗളൂരു ജങ്ഷൻ ഫെസ്‌റ്റിവൽ പ്രത്യേക ട്രെയിൻ ഇന്നുമുതൽ


കണ്ണൂർ :- തിരുവനന്തപുരം- മംഗളൂരു ജങ്ഷൻ ഫെസ്‌റ്റിവൽ പ്രത്യേക ട്രെയിൻ സർവീസ് (06093) ഇന്ന്. ശനി രാവിലെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 7.45 ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും. 

കോഴിക്കോട്ട് പകൽ 3.30 നും കണ്ണൂരിൽ വൈകുന്നേരം 4.35 നും കാസർകോട്ട് വൈകുന്നേരം 5.45 നും എത്തും. തിരിച്ച് 06094 നമ്പർ ട്രെയിൻ മംഗളൂരു ജങ്ഷനിൽ നിന്ന് ശനി രാത്രി 8.40 ന് പുറപ്പെടും. കാസർകോട്ട് 9.19, കണ്ണൂർ 10.52, കോഴിക്കോട് 12.22 എന്നീ സമയങ്ങളിലെത്തും. ഞായർ രാവിലെ 10.15 ന് തിരുവനന്തപുരത്തെത്തും

Previous Post Next Post