കമ്പിൽ :- വായനപക്ഷാചരണത്തിൻ്റെ ഭാഗമായി സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കമ്പിൽ മാപ്പിള എ.എൽ.പി സ്കൂളിൽ 'തത്തമ്മ' മാസിക നൽകി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.കെ ലേഖയ്ക്ക് മാസിക കൈമാറി ഉദ്ഘാടനം ചെയ്തു.
സംഘമിത്ര പ്രസിഡൻ്റ് പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് വായനശാല നേതൃസമിതി കൺവീനർ എ.പി പ്രമോദ്, താലൂക്ക് സമിതി അംഗം എ.കൃഷ്‌ണൻ, സ്‌കൂൾ പിടിഎ പ്രസിഡൻ്റ് ഒ.കെ സുബൈർ, വായനശാല സെക്രട്ടറി എം.പി രാജീവൻ എന്നിവർ സംസാരിച്ചു.
