വിദ്യാർത്ഥികൾക്ക് ബസ്സ് പാസ്സ് നിഷേധിക്കുന്നതായി വ്യാപക പരാതി


കണ്ണൂർ :- കോളേജുകൾ തുറന്നു മൂന്നുദിവസം കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് ബസ് പാസ് നിഷേധിക്കുന്നതായി വ്യാപകമായി പരാതി. കലക്ടർ ചെയർമാനും, RTO കൺവീനറുമായിട്ടുള്ള സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെ തീരുമാനത്തിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. വിദ്യാർഥികൾക്ക് പുതിയ പാസ്സ് അനുവദിക്കുന്നതുവരെ പഴയ പാസ്സിൽ യാത്ര ചെയ്യാം എന്നാണ് കമ്മിറ്റിയുടെ തീരുമാനം.

വിദ്യാർത്ഥികളോട് ഫുൾ ചാർജ് ഈടാക്കുകയും, അല്ലെങ്കിൽ വഴിയിൽ ഇറക്കി വിടുകയും ചെയ്യുന്നതായി വ്യാപകമായി പരാതി ഉണ്ടായിട്ടുണ്ട്.ബസ്സ് ജീവനക്കാരുടെ ഇത്തരം നടപടി അപലപനീയമാണെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.കലക്ടറും ആർ ടി ഒ യും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് പാസ്സ് അനുവദിക്കാത്ത ജീവനക്കാരുടെ പേരിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Previous Post Next Post