ഒളിമ്പിക്സ് ഡേ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി പെരുമാച്ചേരി സ്വദേശിയായ ഗൗരംഗ് എസ് ബിനോജ്



പെരുമാച്ചേരി :- കണ്ണൂർ ഡിസ്ട്രിക്റ്റ് ഒളിമ്പിക്സ് അസോസിയേഷനും കണ്ണൂർ ഡിസ്ട്രിക്റ്റ് സ്പോർട്സ് കരാട്ടെ അസോസിയേഷനും ചേർന്ന് നടത്തിയ ഒളിമ്പിക്സ് ഡേ കരാട്ടെ ചാമ്പ്യൻഷിപ്പ്  കത്ത കുമിത്തെ മത്സരത്തിൽ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി പെരുമാച്ചേരി സ്വദേശിയായ ഗൗരംഗ് എസ് ബിനോജ്. 

മുണ്ടയാട് ഇൻഡോസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കരാട്ടെ കുമിത്തെ മത്സരത്തിലാണ് സ്വർണ്ണ മെഡൽ നേടിയത്. ചൈനീസ് കെൻ പോ കരാട്ടെ & ബോക്സിങ് കമ്പിൽ ഡോ ജോയിലാണ് കരാട്ടെ പരിശീലനം നടത്തുന്നത്. കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. 






 

Previous Post Next Post