കണ്ടെയ്നർ ലോറി ഇടിച്ചുകയറി കെട്ടിടം തകർന്നു ; ഡ്രൈവർക്ക് പരിക്ക്


പഴയങ്ങാടി :- പഴയങ്ങാടിയിൽ എരിപുരം പോലീസ് സ്റ്റേഷൻ സർക്കിളിന് സമീപം KSTP റോഡിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറി കെട്ടിടം പൂർണ്ണമായും തകർന്നു. ലോറി ഡ്രൈവറെ പരിക്കുകളോടെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. 

പയ്യന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കാലപഴക്കം ചെന്നതും വർഷങ്ങളായി പൂട്ടികിടക്കുന്ന കെട്ടിടമാണ് തകർത്തത്. ഇറക്കവും കയറ്റവും വളവുകളുമുള്ള റോഡിൽ വീതി കുറവും ട്രാഫിക് സർക്കിളിന്റെ അശാസ്ത്രീയവും ദീർഘവീക്ഷണമില്ലാത്ത നിർമ്മാണവുമാണ് അപകടങ്ങൾക്ക് കാരണമാവുന്നതെന്ന് നാട്ടുകാർ പറയുന്നു.

Previous Post Next Post