ശനി, ഞായര്‍ ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഇല്ല

 


തിരുവനന്തപുരം:-വൈദ്യുതി ലഭ്യത കൂടിയ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി.തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെ തുടര്‍ന്നാണ് നടപടി.കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവര്‍ കോറിഡോറില്‍ നിയന്ത്രണം ഇല്ലാത്തതും കെ എസ് ഇ ബിക്ക് സഹായകമായി.

എകദേശം 650 മെഗാ വാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങി എത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്.ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ അധിക വൈദ്യുതി ഗ്രിഡില്‍ നിന്നും തുടര്‍ച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാല്‍ ഇത് ഒരു സ്ഥിരം സ്രോതസ്സായി കണക്കാക്കാനാവില്ല

Previous Post Next Post