മയ്യിൽ:- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ 2026 - 27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബ സംഗമവും മയ്യിൽ ആരുഢം ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണാഭമായി നടന്നു. ക്ലബ്ബ് പ്രസിഡന്റ് ലയൺ പി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ലയൺസ് ഇന്റർനാഷണൽ GAT ഏരിയാ ലീഡർ ലയൺ അഡ്വ. വാമൻകുമാർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമാകുന്നതിനും പുതിയ നേതൃത്വത്തിന് അദ്ദേഹം ആശംസകൾ നേർന്നു.
ചടങ്ങിൽ വെച്ച് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ കുടുംബ സംഗമത്തിന് മാറ്റ് കൂട്ടി.
ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി സി.കെ പ്രേമരാജൻ (പ്രസിഡന്റ്), ശശി നമ്പ്യാർ പി.കെ (സെക്രട്ടറി), പി.പി കൃഷ്ണൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
ലയൺ പി.കെ നാരായണൻ, എ.കെ രാജ്മോഹൻ, ബാബു പണ്ണേരി, സുഭാഷ് കെ.വി, മനോമോഹനൻ വി.സി, രാധാകൃഷ്ണൻ ടി.വി, ശശി നമ്പ്യാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ലയൺസ് ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.
