ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി പോയ ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

 


​കണ്ണൂർ: -ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്തുവെച്ച് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉംറ തീർത്ഥാടകരുമായി പോകുകയായിരുന്ന ബസാണ് പൂർണ്ണമായും കത്തിനശിച്ചത്.

​ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാർക്കാർക്കും പരിക്കില്ല. തീപിടുത്തത്തിൽ ബസിന് സമീപത്തുണ്ടായിരുന്ന ചില കടകൾക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണ്ണമായും കത്തിനശിച്ചിരുന്നു.

Previous Post Next Post