മയ്യിൽ :- അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ മയ്യിൽ എ.എൽ.പി സ്കൂളിൽ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടി പ്രശസ്ത ചിത്രകാരൻ ഡോ. ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സി.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ സുനിഷ്, ഫയർ & റസ്ക്യു ഓഫീസർ എം.വി അബ്‌ദുള്ള, പവർ ക്രിക്കറ്റ് മെമ്പർ ഷൈജു ടി.പി,ഒളിമ്പിക് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.രാജേഷ് എന്നിവർ സംസാരിച്ചു.
എൽ.പി വിഭാഗത്തിൽ മയ്യിൽ എൽ.പി സ്കൂൾ വിദ്യാർത്ഥി ശ്വേണി.എം ഒന്നാസ്ഥാനവും പഴശ്ശി എ.എൽ.പി സ്കൂളിലെ സാറ സി.പി രണ്ടാസ്ഥാനവും മയ്യിൽ എൽ.പി യിലെ മെഹൽ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗം മത്സരത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കിഷൻ ദേവ് ഒന്നാം സ്ഥാനവും, തലശ്ശേരി സഞ്ചോസ് മെട്രോ പൊളിറ്റൻ സ്കൂളിലെ വേദ് തിർത്ഥ് രണ്ടാംസ്ഥാനവും പയ്യാമ്പലം ഉറുസിലിൽ സീനിയർ സെക്കണ്ടറി സ്കൂളിലെ ആമ്‌ന ഫൈസൽ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ മാങ്ങാട്ടുപറമ്പ് കെ.വി.കെ.എൻ വിദ്യാർത്ഥിനി ദർശന എ.കെ ഒന്നാം സ്ഥാനം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മയ്യിൽ ഐ.എം. എൻ.എസ്.ജി.എച്ച്.എസ്.എസിലെ അദ്വൈത്.യു ഒന്നാം സ്ഥാനം കരസ്ഥമാക്കി. സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് റിസോഴ്സൺ എ.സന്തോഷ് മാസ്റ്റർ വിഷയാവതരണം നടത്തി. പരിപാടിക്ക് ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി സ്വാഗതവും നവനീത്.യു നന്ദിയും പറന്നു.
