മഴക്കാലമാണ്, റോഡ് യാത്രകളിൽ അതീവ ജാഗ്രത വേണം


തിരുവനന്തപുരം :- സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ റോഡ് അപകടങ്ങളുടെ നിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കനത്ത മഴയിൽ റോഡിലെ കാഴ്ചമറയുന്നതും റോഡുകൾ വഴുക്കലുള്ളതാകുന്നതുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.

​മഴക്കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനായി ഡ്രൈവർമാരും കാൽനടയാത്രക്കാരും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. തേയ്മാനം സംഭവിച്ച ടയറുകൾ മഴക്കാലത്ത് വഴുതിപ്പോകാൻ വലിയ സാധ്യതയുണ്ട്. ടയറുകളിൽ കൃത്യമായ ത്രെഡ് (Thread) ഉണ്ടെന്ന് ഉറപ്പുവരുത്തുക. ​വൈപ്പറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കനത്ത മഴയുള്ളപ്പോൾ പകൽ സമയത്തും ഹെഡ്‌ലൈറ്റുകളോ ഫോഗ് ലൈറ്റുകളോ തെളിയിച്ചു മാത്രം യാത്ര ചെയ്യുക. ​നനഞ്ഞ റോഡുകളിൽ ബ്രേക്ക് ഇട്ടാൽ വാഹനം പെട്ടെന്ന് നിൽക്കില്ല അതിനാൽ മുന്നിലുള്ള വാഹനവുമായി സാധാരണയേക്കാൾ കൂടുതൽ അകലം പാലിക്കുക. 

​മഴക്കാലത്തെ ഏറ്റവും വലിയ ചതിക്കുഴി അമിതവേഗതയാണ്. നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ വാഹനത്തിന്റെ വേഗത എപ്പോഴും പരിധിക്കുള്ളിൽ നിർത്തുക. ​റോഡിലെ വെള്ളക്കെട്ടുകളിലേക്ക് വാഹനം പെട്ടെന്ന് ഇറക്കരുത്. വെള്ളത്തിനടിയിൽ വലിയ കുഴികളോ മാൻഹോളുകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. കടും നിറത്തിലുള്ള കുടകളോ റെയിൻകോട്ടുകളോ ഉപയോഗിക്കുക. ഇത് ദൂരക്കാഴ്ച കുറയുന്ന മഴസമയത്ത് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാൻ സഹായിക്കും. റോഡ് മുറിച്ചുകടക്കുമ്പോൾ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് പൂർണ്ണമായി ഉറപ്പുവരുത്തുക. ​ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാനും സാധ്യതയേറെയാണ്. 


Previous Post Next Post