പകർച്ചവ്യാധി പ്രതിരോധം ; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു


തിരുവനന്തപുരം :- പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. മഴക്കാല പൂർവശുചീകരണത്തിലെ പോരായ്മ‌കൾ കണക്കിലെടുത്താണ് തീരുമാനം. 

വെള്ളിയാഴ്‌ച സ്കൂ‌ളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ജില്ലാ മെഡിക്കൽ ഓഫീസർമാരുമായുള്ള യോഗത്തിലാണ് നിർദേശം. ഡെങ്കിപ്പനി തടയാൻ മുന്നൊരുക്കം ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു.

Previous Post Next Post