മയ്യിൽ :- ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മരങ്ങളും ചെടികളും നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി പ്രവർത്തകനും പ്രതീക്ഷ സ്‌പോർട് ക്ലബ് മെന്ററുമായ എം.വി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ കാട് വെട്ടിത്തെളിച്ച് അരയാൽ, മുള, തുടങ്ങിയ മരങ്ങൾ നട്ടു. അക്വഡേറ്റ് പാലത്തിന്റെ ഇരുവശങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിച്ചു. കാടു കയറിയ തോട് വൃത്തിയാക്കി. പ്രസിഡന്റ് രഞ്ജിത്ത് കല്യാടൻ, സെക്രട്ടറി ഇ.എം രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു