നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി പുഷ്പകൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു. കമ്പിൽ തെരു ഗണപതി മണ്ഡപത്തിന് സമീപം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് . പി സുധീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ടി.ലീല, മുൻ പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് സന്ധ്യ സ്വാഗതവും സതീഷ് എം.വി നന്ദിയും പറഞ്ഞു. വാർഡ് ഒന്നിലെ ഹരിത JLG യിലെ സരള, അനിത എന്നിവരാണ് കൃഷി നടത്തുന്നത്. ഓണത്തിന് തദ്ദേശിയമായി പൂക്കൾ ഉൽപ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം 12000 ചെണ്ടുമല്ലി തൈകൾ വിവിധ ഗ്രൂപ്പുകൾക്ക് വിതരണം നടത്തിയിട്ടുണ്ട്.

