മയ്യിൽ :- പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് അർജൻ്റീന ഫാൻസ് കോറളായിയുടെ നേതൃത്വത്തിൽ കോറളായിൽ റോഡിൻ്റെ ഇരുവശവും തണൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു. 'പരിസ്ഥിതിദിനത്തിൽ ചെടി നടീൽ ഉത്സവത്തിന് പേര് നൽകൂ, പങ്കാളിയാവൂ, സമ്മാനം നേടൂ' മത്സരവും സംഘടിപ്പിച്ചു.
'ഒരു തൈ നടാം അർജൻ്റീനയ്ക്കായി, ഒരു തണൽ ഒരുക്കാം നല്ല നാളേയ്ക്കായി' എന്ന പേര് നൽകിയ അമർനാഥ് കോറളായിക്ക് അർജൻ്റീന ഫാൻസ് കൺവീനർ നിഷാന്ത് ഷാൻ ക്യാഷ് പ്രൈസ് നൽകി. സി.മോഹനൻ, ശ്രീജേഷ് കൊയിലേരിയൻ, ടി.വി സമീർ, യു.പി മജീദ്, കെ.അഫ്സീർ എന്നിവർ നേതൃത്വം നൽകി.
