​എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊളച്ചേരിയിൽ 'അറിവിൻ്റെ ഷൂട്ടൗട്ട്' ലോകകപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു



കൊളച്ചേരി :- ​എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വായനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'അറിവിൻ്റെ ഷൂട്ട് ഔട്ട്' ലോകകപ്പ് ക്വിസ് മത്സരം പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ  ഉദ്ഘാടനം നിർവ്വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.

മത്സരത്തിൽ വിദ്യാർഭിവർദ്ധിനി വായനശാല കരിങ്കൽകുഴി ഒന്നാംസ്ഥാനവും, പ്രഭാത് വായനശാല വളവിൽ ചേലേരി രണ്ടാംസ്ഥാനവും, മുഹമ്മദ് അബ്ദുൾ റഹ്‌മാൻ വായനശാല ചേലേരിമുക്ക് മൂന്നാംസ്ഥാനവും നേടി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.പി ഫൗസിയ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.വത്സൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി ചെയർമാൻമാരായ പി.ഫൗസിയ, റഹ്മത്ത് ആശംസ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.പി നസീർ സ്വാഗതവും ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.പി പ്രമോദ് നന്ദിയും പറഞ്ഞു.


Previous Post Next Post