പെരളശ്ശേരി ക്ഷേത്രത്തിൽ ഇനി ഓൺലൈനായി വഴിപാട് ബുക്ക് ചെയ്യാം ; പെരളശ്ശേരി ദേവസ്വം വെബ്സൈറ്റിന്റെയും ഓൺലൈൻ വഴിപാട് സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു


പെരളശ്ശേരി :- പെരളശ്ശേരി ദേവസ്വം പുതുതായി നിർമ്മിച്ച വെബ്സൈറ്റിന്റെയും ഓൺലൈൻ വഴിപാട് സംവിധാനത്തിന്റെയും ഉദ്ഘാടനം നടന്നു. ക്ഷേത്രം ട്രസ്റ്റി അപ്പുക്കുട്ട പൊതുവാൾ ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റി അപ്പുക്കുട്ട പൊതുവാൾ അവർകൾ വെബ്സെറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം ഹെഡ് ക്ലാർക്കും ട്രസ്റ്റി ബോർഡ് മെമ്പറുമായ കെ.സി മധുസൂദനൻ വിശിഷ്ട അതിഥിയായി.

ബലരാമൻ മട്ടന്നൂരിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ചടങ്ങിൽ ക്ഷേത്രം മാനേജർ നാരായണൻ നമ്പീശൻ അധ്യക്ഷൻ ആയി. Peralasserytemple.in എന്ന വെബ്സൈറ്റിലൂടെ ഇനി ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെ വഴിപാടുകൾ ബുക്ക്‌ ചെയ്യുവാനും ക്ഷേത്രത്തെകുറിച്ച് അറിയുവാനും സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.ഇ ഉണ്ണികൃഷ്ണൻ ആശംസ അർപ്പിച്ചു. മനോജ്‌ കല്ല്യാട് സ്വാഗതവും സി.വി മുരളി നന്ദി പറഞ്ഞു.



Previous Post Next Post