ബജറ്റിലെ അവഗണനയ്‌ക്കെതിരെ കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി


മയ്യിൽ :- സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ പ്രവാസികളോട് കാണിച്ച അവഗണയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് വി.കെ രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.മനോജ്‌ സംസാരിച്ചു. ഏരിയ ജോയിൻ്റ് സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പ്രകാശൻ നന്ദിയും പറഞ്ഞു.



Previous Post Next Post