മീൻ പിടിക്കുന്നതിനിടെ ചൂണ്ടയിൽ കുടുങ്ങിയ ചാക്കിൽ അസ്ഥികൂടം കണ്ടെത്തി


ആലപ്പുഴ :- ചെങ്ങന്നൂർ കല്ലിശേരിയിൽ പമ്പയാറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിലാണ് ചാക്ക് കുരുങ്ങിയത്. പിന്നാലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്‌തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post