മയ്യിൽ :- ലയൺസ് സർവ്വീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് പുനർജനി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾക്ക് പ്രവേശനോത്സവത്തിൽ ലയൺസ് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുടകൾ വിതരണം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പ്രതിനിധി എ.കെ രാജ്‌മോഹൻ ആശംസകളർപ്പിച്ച് സംസാരിച്ചു.
