കൊച്ചി :- കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് ഹൈകോടതി നിർദേശം നൽകിയത്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെൺകുട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കേരളത്തിൽ ആയതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശിൽ പോയാൽ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. തനിക്ക് പ്രായപൂർത്തിയായെന്നാണ് പെൺകുട്ടി അവകാശപ്പെടുന്നത്. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം.
വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വർഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ന് വൈകിട്ട് 5.50 ന് പെൺകുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 2008 ജനുവരി ഒന്നാണ് ജനന തീയതി. പെൺകുട്ടി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷൻ പറയുന്നത്.
