ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം ; കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു


കോട്ടയം :- കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിപ്പ് തൊള്ളയിരംചിറ ഷാപ്പിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കള്ള് ഷാപ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു എന്ന ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ കണ്ടെത്തൽ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണറുടെ ഹിയറിങ്ങിന് ശേഷം ലൈസൻസ് സ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കും. ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ മുൻകൂർ ജാമ്യ അപേക്ഷയും നൽകിയിട്ടുണ്ട്.

Previous Post Next Post