കൊളച്ചേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 28 ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും


കൊളച്ചേരി :- ദേശീയ പോളിയോ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  ജൂൺ 28 ഞായറാഴ്ച ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകമായി സജ്ജമാക്കിയ 25 വാക്സിൻ ബൂത്തുകളിലൂടെ 5 വയസ്സിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് സൗജന്യമായി വിതരണം ചെയ്യും.

പഞ്ചായത്തിലെ താഴെ പറയുന്ന 25 കേന്ദ്രങ്ങളിൽ തുള്ളിമരുന്ന് ലഭ്യമായിരിക്കും

​പി.എച്ച്.സി കൊളച്ചേരി

​കാരയാപ്പ് അങ്കണവാടി

​നൂഞ്ഞേരി ജനകീയാരോഗ്യ കേന്ദ്രം

​നൂഞ്ഞേരി കോളനി അങ്കണവാടി

​തങ്ങൾ റോഡ് അങ്കണവാടി

​കുപ്പണപ്പറമ്പ് അങ്കണവാടി

​കായച്ചിറ അങ്കണവാടി

​പള്ളിക്കര സ്കൂൾ അങ്കണവാടി

​കൊളച്ചേരി സ്കൂൾ അങ്കണവാടി

​ശിശു മന്ദിരം

​എടക്കൈ തോട് അങ്കണവാടി

​തെക്കേക്കര അങ്കണവാടി

​പള്ളിപ്പറമ്പ് ജനകീയാരോഗ്യ കേന്ദ്രം

​പെരുമാച്ചേരി അങ്കണവാടി

​കൊളച്ചേരി സെന്റർ അങ്കണവാടി

​കരിക്കൽകുഴി ജനകീയാരോഗ്യ കേന്ദ്രം

​പൊൻകുഞ്ഞി അങ്കണവാടി

​പാടയം അങ്കണവാടി

​ചെറുകുന്ന് അങ്കണവാടി

​കമ്പിൽ കടവ് അങ്കണവാടി

​KLIC ഹോസ്പിറ്റൽ

​പി.എച്ച്.സി പാമ്പുരുത്തി

​പാമ്പുരുത്തി അങ്കണവാടി

​മാലോട്ട് അങ്കണവാടി (ചേലേരി വളവിൽ)

​നാലാംപീടിക അങ്കണവാടി

Previous Post Next Post