മലപ്പട്ടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു



മലപ്പട്ടം :- അന്താരാഷ്ട്രാ ലഹരിദിനത്തിൻ്റെ ഭാഗമായി മലപ്പട്ടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. 

JHI ഷിഫ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് മെമ്പർ എം.രാമചന്ദ്രൻ, AKSGHSS NSS കോഡിനേറ്റർ ഫിറോസ് എന്നിവർ സംസാരിച്ചു. ജനപ്രധിനിധികൾ, ജീവനക്കാർ, NSS വളണ്ടിയർമാർ, പൊതുജനങ്ങളുൾപ്പെടെ 500 ലധികം പേർ പങ്കെടുത്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.അനീഷ് കുമാർ സ്വാഗതം പറഞ്ഞു.









Previous Post Next Post