കേളകം അടക്കാത്തോട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

 


​കേളകം: - വളർത്തുമൃഗങ്ങളെ തുടർച്ചയായി ആക്രമിക്കുകയും ജനങ്ങളുടെ ഉറക്കം കെടുത്തുകയും ചെയ്ത പുലി ഒടുവിൽ വനംവകുപ്പിന്റെ പിടിയിലായി. കേളകം പഞ്ചായത്തിലെ അടക്കാത്തോട് ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച പ്രത്യേക കൂട്ടിലാണ് പുലി കുടുങ്ങിയത്.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെണ്ടേക്കുംചാൽ മേഖലയിൽ പുലിയുടെ ശല്യം രൂക്ഷമായിരുന്നു. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച് കൊന്നതോടെ കർഷകർ കടുത്ത ആശങ്കയിലായിരുന്നു. ജനങ്ങളുടെ പരാതിയെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും, പുലിയെ പിടികൂടാനായി തിങ്കളാഴ്ചയോടെ പ്രദേശത്ത് കൂട് സ്ഥാപിക്കുകയുമായിരുന്നു.

Previous Post Next Post