കൊയിലാണ്ടിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു ; മൃതദേഹം കണ്ടെത്തിയത് തലയും ഉടലും വേർപെട്ട നിലയിൽ


കോഴിക്കോട് :- കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഏകദേശം നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിനിടിച്ചതിനെ തുടർന്ന് തലയും ഉടലും വേർപെട്ട നിലയിലായിരുന്നു. 

വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിവരികയാണ്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post