കണ്ണൂർ :- കണ്ണൂർ സെൻട്രൽ മാർക്കറ്റിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ കോർപ്പറേഷന്റെ ശക്തമായ നടപടി. നടപ്പാതയിലും റോഡിലുമുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്ന പരാതികളെ തുടർന്നാണ് നടപടി. ഒഴിപ്പിക്കലിനെതിരേ ഒറ്റപ്പെട്ട പ്രതിഷേധമുണ്ടായി. റോഡും നടപ്പാതകളും കൈയറി നിരവധിപേരാണ് നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നത്.
റോഡരികിൽ നിർത്തിയ ഉന്തുവണ്ടികളിൽ പഴവും പച്ചക്കറിയും വെച്ച് വിൽപ്പന നടത്തുന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും തടസ്സമാണ്. പലപ്പോഴും ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു.. നടപ്പാതയിലും റോഡിലുമുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്ന പരാതികളെ തുടർന്നാണ് നടപടി. ഒഴിപ്പിക്കലിനെതിരേ ഒറ്റപ്പെട്ട പ്രതിഷേധമുണ്ടായി. റോഡും നടപ്പാതകളും കൈയറി നിരവധിപേരാണ് നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നത്. റോഡരികിൽ നിർത്തിയ ഉന്തുവണ്ടികളിൽ പഴവും പച്ചക്കറിയും വെച്ച് വിൽപ്പന നടത്തുന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും തടസ്സമാണ്. പലപ്പോഴും ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു.
റോഡിൽ ഉന്തുവണ്ടിയിൽ പഴങ്ങളും പച്ചക്കറിയും വിൽപ്പന നടത്തുന്നതിന് പിന്നിൽ ചില കടയുടമകൾ തന്നെയാണെന്നും പരാതിയുണ്ടായിരുന്നു. നടപ്പാതകളിലൂടെ നടക്കാനേ കഴിയില്ല. ഏതാണ്ട് എല്ലായിടത്തും നടപ്പാത കൈയേറിയായിരുന്നു കച്ചവടം. തിങ്കളാഴ്ച വൈകീട്ട് 3.15 ഓടെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി തുടങ്ങിയത്. പോലീസിന്റെ സഹായവും തേടിയിരുന്നു. എല്ലാവർക്കും മുന്നറിയിപ്പ് നൽകി. കുറച്ചുകഴിഞ്ഞിട്ടും മാറ്റാൻ തയ്യാറാകാത്തവരെ താക്കീത് ചെയ്തതോടെ മാറ്റമുണ്ടായി. ഇളനീർ കച്ചവടക്കാർ നടപ്പാതയിൽ അവശിഷ്ടം കൂനയാക്കി വെച്ചിട്ടുണ്ടായിരുന്നു. ചിലർ നടപ്പാതയ്ക്ക് കുറുകെ പെട്ടികളിലാക്കി സാധനം വെച്ചിരുന്നു. നീക്കാൻ തയ്യാറാകാത്ത ചിലരുടെ ത്രാസും ഉടമകളില്ലാത്ത പെട്ടികളും പിടിച്ചെടുത്തു.
കടകളിൽ നിന്ന് പുറത്തേക്ക് തൂക്കിയിട്ടതുൾപ്പെടെ നീക്കാൻ ആവശ്യപ്പെട്ടു. നടപ്പാതയിലിറക്കി കച്ചവടം നടത്തുന്നത് തുടർന്നാൽ അവരുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. കണ്ണൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന് മുൻപിലെ ഉന്തുവണ്ടി കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ഒരു കച്ചവടക്കാരൻ രോഷം അണപൊട്ടി. ഒരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. 15 വർഷമായി ഇവിടെ കച്ചവടം ചെയ്യുന്ന തങ്ങളുടെ വയറ്റത്തടിക്കുന്നതാണ് നടപടിയെന്നും ഈ പഴങ്ങളെല്ലാം നശിപ്പിക്കേണ്ടി വരുമെന്നും വലിയ നഷ്ടമായെന്നും കോർപ്പറേഷൻ അധികൃതരെ കുറ്റപ്പെടുത്തി.
