പ്ലസ്‌വൺ പ്രവേശനം ; ആദ്യദിനം സ്കൂളിൽ ചേർന്നത് 40,586 വിദ്യാർത്ഥികൾ


ഹരിപ്പാട് :- പ്ലസ്‌വൺ ആദ്യ അലോട്മെന്റ് പ്രകാരം 40,586 പേർ തിങ്കളാഴ്ച സ്കൂളിൽ ചേർന്നു. ഇതിൽ 29,053 കുട്ടികൾ സ്ഥിരം പ്രവേശനം നേടിയവരാണ്. ബാക്കി 11,533 പേർ അടുത്ത അലോട്മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടിയ വരും. ആദ്യ അലോട്മെന്റിൽ 2,46,638 പേരാണ് ഉൾപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്കൂളിൽ ചേരാം. ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്കാണ് താത്കാലിക പ്രവേശനത്തിന് അനുമതി.

Previous Post Next Post